Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Kuthampally Road

Thrissur

തി​രു​വി​ല്വാ​മ​ല കു​ത്താ​മ്പു​ള്ളി റോ​ഡ് ജം​ഗ്ഷ​ൻ അ​പ​ക​ട​ക്കെ​ണി​യാ​കു​ന്നു, ന​ട​പ​ടി​യി​ല്ല

തി​രു​വി​ല്വാ​മ​ല: പ​ഴ​യ​ന്നൂ​ർ - ല​ക്കി​ടി സം​സ്ഥാ​ന​പാ​ത​യി​ൽ കുത്താ​മ്പു​ള്ളി റോ​ഡി​ലേ​ക്ക് തി​രി​യു​ന്ന ഭാ​ഗ​ത്ത് അ​പ​ക​ട പ​ര​മ്പ​ര​ക​ൾ ഉ​ണ്ടാ​യി​ട്ടും ന​ട​പ​ടി അ​പ​ര്യാ​പ്തം. വാ​ഹ​ന യാ​ത്രി​ക​ർ ക​ട​ന്നു പോ​കു​ന്ന​തും കാ​ൽ​ന​ട​യാ​ത്ര​ക്കാ​ർ ന​ട​ന്നു പോ​കു​ന്ന​തും ഭീ​തി​യോ​ടെ.

ഇ​ന്ന​ലെ ഇ​വി​ടെ ര​ണ്ടു ബൈ​ക്കു​ക​ൾ ത​മ്മി​ൽ കൂ​ട്ടി​യി​ടി​ച്ച് യു​വാ​ക്ക​ൾ​ക്ക് പ​രി​ക്കേ​റ്റു. ക​ഴി​ഞ്ഞ​ദി​വ​സം ആ​ക്ക​പ്പ​റ​മ്പ് ഭാ​ഗ​ത്തു​നി​ന്നും വ​ന്ന കാ​റും ബൈ​ക്കും ത​മ്മി​ൽ കൂ​ട്ടി​യി​ടി​ച്ചു. ഒ​രാ​ഴ്ച മു​ൻ​പ് സ്‌​ത്രീ​ക​ൾ ഓ​ടി​ച്ചി​രു​ന്ന ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ൾ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ടു. ജീ​വ​ൻ ന​ഷ്ട​പ്പെ​ടു​ന്ന​തി​നു മു​ൻ​പെ​ങ്കി​ലും ന​ട​പ​ടി​യു​ണ്ടാ​വ​ണ​മെ​ന്ന് സ​മീ​പ​വാ​സി​ക​ളും യാ​ത്ര​ക്കാ​രും പ​റ​യു​ന്നു.

കു​ത്താ​മ്പു​ള്ളി പാ​ലം ഗ​താ​ഗ​ത​ത്തി​ന് തു​റ​ന്നു കൊ​ടു​ത്ത​തോ​ടെ ഈ ​റോ​ഡി​ൽ വാ​ഹ​ന​ങ്ങ​ളു​ടെ തി​ര​ക്ക് വ​ർ​ധി​ച്ചി​ട്ടു​ണ്ട്. ഈ ​ഭാ​ഗ​ത്ത് സ്പീ​ഡ് ബാ​രി​യ​റോ, അ​പ​ക​ട മു​ന്ന​റി​യി​പ്പു​ക​ളോ ഒ​ന്നും ത​ന്നെ​യി​ല്ല.

തി​രു​വി​ല്വാ​മ​ല - കു​ത്താ​മ്പു​ള്ളി റോ​ഡും അ​പ​ക​ട ഭീ​ഷ​ണി​യി​ലാ​ണ് പു​തി​യ പാ​ലം തു​റ​ന്ന​തോ​ടെ നെ​യ്ത്ത് ഗ്രാ​മ​ത്തി​ലേ​ക്കും ഒ​റ്റ​പ്പാ​ല​ത്തേ​ക്കും നി​ര​വ​ധി വാ​ഹ​ന​ങ്ങ​ളാ​ണ് ഇ​തു​വ​ഴി ക​ട​ന്നു​പോ​കു​ന്ന​ത്. റോ​ഡി​ലെ വ​ള​വു​ക​ളും വാ​ഹ​നങ്ങ​ളു​ടെ അ​മി​ത വേ​ഗ​ത​യു​മെ​ല്ലാം അ​പ​ക​ട​ങ്ങ​ൾ​ക്ക് ആ​ക്കം കൂ​ട്ടു​ന്നു. ഇ​ത്ത​ര​ത്തി​ൽ അ​പ​ക​ട​ങ്ങ​ൾ പ​തി​വാ​യി​ട്ടും റോ​ഡി​ലെ അ​പാ​ക​ത​ക​ൾ അ​ധി​കൃ​ത​ർ ക​ണ്ട​താ​യി ന​ടി​ക്കു​ന്നി​ല്ലെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു.

 

Latest News

Corehub Up